അവസാനം ഈ ലോകകപ്പിന്‍റെ സെമി ലൈനപ്പുമായി...പ്രതീക്ഷിച്ച പല ടീമുകളും സെമിയെത്താതെ പുറത്തായി.4 പ്രാവശ്യം ലോകകപ്പ് ഉയര്‍ത്തിയ ഓസ്ട്രേലിയ തുടര്‍ച്ചയായ 2 പരാജയങ്ങളോടെ പുറത്തായി.ശക്തരായ സൌത്ത് ആഫ്രിക്ക നിര്‍ഭാഗ്യം എന്ന വിധിയില്‍ തട്ടി വീണു.20-20 ലോക ജേതാക്കള്‍ ദയനീയമായി പരാജയപെട്ടു.അതെ അപ്രതീക്ഷിതമായിരുന്നു ഈ ലോകകപ്പ്...
അയര്‍ലണ്ട് എന്ന കറുത്ത കുതിരകള്‍,കെവിന്‍ ഒബ്രിനിന്റെ വേഗതയാര്‍ന്ന ലോകകപ്പ് സെഞ്ചുറി,യുവിയുടെ മാസ്മരിക പ്രകടനം,ശാഹിദ് അഫ്രീദിയുടെ ലെഗ് സ്പിന്‍ മാജിക്,റോസ് ടെയലറിന്റെ വെടികെട്ടു സെഞ്ചുറി,എല്ലാത്തിനുമുപരി സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ അവിസ്മരണീയ പ്രകടനം...ഇതെല്ലാം ഈ ലോകകപ്പിനെ മനോഹരമാക്കുന്നു.ഇനി വരാന്‍ പോകുന്ന പ്രകടനങ്ങള്‍ ലോകകപ്പിനെ കൂടുതല്‍ മനോഹരമാക്കും എന്നതും തീര്‍ച്ച.
ലോകത്തിലെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ കാത്തിരുന്ന സെമി ഫൈനല്‍ ആണ് ബുധനാഴ്ച നടക്കുന്നത്:-ഇന്ത്യ-പാകിസ്ഥാന്‍ മത്സരം...The Great Suspense Thriller Of the Year,ഈ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം...'ചോര വീഴാത്ത യുദ്ധം' എന്ന് വിശേഷിപിക്കുന്ന ഈ മത്സരം ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കും..പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഒപ്പമിരുന്നു ഈ മത്സരം കാണും എന്നത് തന്നെയാണ് ഈ സെമി ഫൈനലിന്റെ ഏറ്റവും വലിയ സവിശേഷത...
4 മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഈ ലോകകപ്പ് അപ്രതീക്ഷിതമായതായിരുന്നു നല്‍കിയത്...ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയുടെ പരാജയമൊഴിച്ചു അപ്രതീക്ഷിതമായത് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
CHAK DE INDIA...
No comments:
Post a Comment