Saturday, March 26, 2011

Sindhu Joy-Are u a Comrade...?


അധികാര മോഹം-അതില്‍ പ്രായത്തില്‍ മൂത്ത ഗൗരിയമ്മ മുതല്‍ ഇളമുറക്കാരി സിന്ധു ജോയിക്ക് വരെ ഒരേ അഭിപ്രായം...എനിക്കും വേണം ഒരു സീറ്റ്‌...ഇതില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയേന്നോ കോണ്‍ഗ്രസ് പാര്‍ട്ടിയേന്നോ വ്യത്യാസമില്ല...ഇവീടെ കിട്ടിയില്ലേല്‍ മറുകണ്ടം ചാടും,അവിടെ കിട്ടിയില്ലേല്‍ ഇങ്ങോട്ടും ചാടും...കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കലാപരിപടിയാണല്ലോ ഇത്...ആ കലാപരിപാടിയിലെ പുതിയ കലാകാരിയാണ് സിന്ധു ജോയ്...രണ്ടു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആളാണ് ഈ പഴയ സഖാവ്...അന്ന് സീറ്റ്‌ കൊടുത്തത് ഈ പാര്‍ട്ടി തന്നെ അല്ലെ...?എന്നാലും എന്നെ പാര്‍ട്ടി മൈന്‍ഡ് ചെയ്തില്ലേ എന്ന് പറഞ്ഞു കരയാന്‍ കഴിയുന്ന ഈ യുവതിക്ക് പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെയാണ്...2 രൂപ Membership നു വേണ്ടി കൊല്ലങ്ങള്‍ അലഞ്ഞ കരുണാകര പുത്രനെ വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടിയില്‍ എടുത്ത കോണ്‍ഗ്രസ്‌ രാവിലെ രാജിവെച്ച സിന്ധുവിനെ വൈകുന്നേരം പാര്‍ടിയില്‍ എടുത്തു...എന്തൊരു സ്ത്രീസ്നേഹം...(വികലാംഗയായ ഒരു കോണ്‍ഗ്രെസ് സ്ഥാനാര്‍ഥി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കരയുന്നത് നാം കണ്ടിരുന്നു...)...അതാണ് പറഞ്ഞത് ഇത്തരത്തിലുള്ള അധികാര മോഹികള്‍ക്ക് പറ്റിയ ഇടം കൈപ്പത്തിക്കുള്ളില്‍ തന്നെ...സ്വന്തം വീട്ടിലെ തെറ്റു തിരുത്തേണ്ടത് വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെയാണ്,അല്ലാതെ അയല്‍വാസിയുടെ വീട്ടില്‍ വിരുന്നു പോയി വീടിലേക്ക്‌ തെറി വിളിച്ചല്ല...

ഇന്ന് മനസ്സിലാകുന്നു...സിന്ധു ജോയി,നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല...നല്ല കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് അധികാര മോഹം ഉണ്ടാകില്ല...

No comments:

Post a Comment