
ഈ ചിത്രം മലയാള സിനിമ എന്ന മഹത്തായ കലക്ക് ഒന്നും തന്നെ നല്‍കുന്നില്ല.ഇതിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഈ സിനിമ കരിയറില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തില്ല.
പക്ഷെ ഈ ചിത്രം മലയാള സിനിമ വിപണിക്ക് പുതിയൊരു ജന്മം നല്‍കും.തീയെറ്റരുകളിലെ അഭൂതപൂര്‍വമായ തിരക്ക് ഇതിനു തെളിവാണ്.കോട്ടക്കല്‍ നഗരം കണ്ട ഏറ്റവും വലിയ തിരക്കാണ് സംഗീത തീയേറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.റിലീസ് ആയ എല്ലാ തീയേറ്റരുകളിലും ഈ തിരക്ക് അനുഭവപെടുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മലയാള സിനിമയ്ക്കു 20 20 യും പലേരി മാണിക്യവും വേണം.രാജമാണിക്യവും തന്മാത്രയും വേണം.ട്രാഫിക്കും ക്രിസ്ത്യന്‍ ബ്രതെഴ്സും വേണം.എങ്കിലേ തകര്‍ന്നു കൊണ്ടിരിക്കുന്ന വിപണി ഉയര്‍ത്തെഴുന്നെല്‍ക്കൂ...
ഈ ചിത്രം ഒരു Mass Entertainer ആണ്.Mass നെ തൃപ്തിപെടുത്തുക എന്നത് നിസ്സാരമാല്ലെന്നു ഓര്‍ക്കണം.
അതിനാല്‍ ഉത്സവത്തിലെ പൂരപറമ്പിലേക്ക് പോകുന്ന പോലെ ഈ ചിത്രത്തിന് പോവുക.അല്ലാതെ ഉത്സവത്തിലെ ക്ലാസ്സിക് കലകളായ കഥകളിയും മറ്റും കാണാന്‍ പോകുന്ന പോലെ പോകരുത്.
സീനുകളെ കീറിമുറിച്ചു റിവ്യൂ എഴുതാന്‍ പേനയും എടുത്തു പോകുന്നവരെ,ചൂളമടിക്കാനും കൈയടിക്കാനും പേന ഒരു തടസ്സമായേക്കും...
നിരൂപകരെ,
ഇതൊരു ക്ലാസ്സിക് അല്ല.....101% Mass Entertainer...
No comments:
Post a Comment