
ഇന്നറിയാം,ലോകത്തിന്‍റെ രാജാക്കന്‍മാര്‍ ആരാണെന്ന്.നാലു കൊല്ലക്കാലം കണ്ണില്‍ പ്രതീക്ഷയുമായി കാത്തിരുന്നത് ഈ ദിവസത്തിനാണ്.വിധി എന്തായാലും കപ്പ് ഏഷ്യകാര്‍ക്കു തന്നെ,അതില്‍ നമുക്ക് സന്തോഷിക്കാം.വിക്കറ്റ് കീപ്പര്‍മാര്‍ ക്യാപ്റ്റന്‍മാരായി കപ്പിനായി മത്സരിക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി പിറവിയെടുക്കും.ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായി വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ കപ്പുയര്‍ത്തും.
ക്രിക്കറ്റിലെ രണ്ടു തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ പ്രവചനം അസാധ്യം.എതിര്‍ ടീമുകള്‍ക്ക് അനുസരിച്ച് കളിയുടെ രീതി മാറ്റുന്ന ടീമാണ് ശ്രീലങ്ക.ടീം മെമ്പര്‍മാര്‍ക്കിടയില്‍ ഇത്രയധികം ഐക്യമുള്ള ടീം വേറെ ഇല്ല എന്നു തന്നെ പറയാം.ദില്‍ഷനും സംഗക്കാരയും ജയവര്‍ധനയും മല്ലിംഗ്ഗയും മുരളിയും ഉള്ള ശ്രീലങ്ക നാം കരുതുന്നതിനേക്കാള്‍ കരുത്തരാണ്.
അടിവച്ചടിവച്ചു കയറിവന്നവരാണു ഇന്ത്യ.ബംഗ്ലാദേശിനോട് വരെ വിറച്ചു ജയിച്ചവര്‍.കളി മറന്ന് സൌത്ത് ആഫ്രിക്കയൊടു തോറ്റവര്‍.പക്ഷേ,ആ ഇന്ത്യ ഏറെ മാറിയിരിക്കുന്നു.ആസ്ത്രേലിയയേയും പാക്കിസ്ഥാനേയും മലര്‍ത്തിയടിച്ച് പുതിയ പാത വെട്ടി തെളിക്കുകയാണ് ഇന്ത്യ.സച്ചിനും സെവാഗും യുവരാജും കോഹ്ളിയും അടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര എതിര്‍ ടീമിനെ ഭസ്മമാക്കാന്‍ പൊന്നവരാണ്.ക്യാപ്റ്റന്‍ ധോണി മാത്രമാണ് ഫോം കണ്ടെത്താനാവാത്ത ബാറ്റ്സ്മാന്‍.സഹീറും ഹര്‍ഭജനും നയിക്കുന്ന ബൌളിംഗ് നിരയും ശക്തരായിരിക്കുന്നു.
എല്ലാ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഇനി നേടാന്‍ ബാക്കിയുള്ളത് ലോകകപ്പ് മാത്രം.ദൈവത്തിന്‍റെ സ്വന്തം പുത്രന് ദൈവം അതും നല്‍കും എന്ന് തന്നെയാണ് എല്ലാ ഭാരതീയന്‍റെയും പോലെ എന്‍റെയും വിശ്വാസം.ആ ഒരു ലകഷ്യമാണ് കോടികണക്കിന് ജനങ്ങളുടെ പ്രാര്‍ഥനയുടെ അറ്റം...
No comments:
Post a Comment